പഴയ RC100 ബൈക്ക് ഉയര്‍ത്തി ജോജു; ചിത്രം വൈറല്‍
പഴയ ആര്‍.സി. 100 ബൈക്ക് ഉയര്‍ത്തുന്ന ജോജു ജോര്‍ജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'പീസ്' എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ നിമിഷമാണ് ചിത്രത്തില്‍ കാണുന്നത്. സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് നായകനായ 'പീസ്' എന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ 16ന് തൊടുപുഴയില്‍ തുടങ്ങി. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ക്യാമറ: ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ശ്രീജിത്ത്: ഓടക്കാലി, സംഗീതം: ജുബൈര്‍ മുഹമ്മദ്, പ്രൊജക്‌ട് ഡിസൈനര്‍: ബാദുഷ. അടുത്തിടെ ഡിജിറ്റല്‍ റിലീസ് ചെയ്ത 'ഒരു ഹലാല്‍ ലവ് സ്റ്റോറി'യാണ് ജൗവിന്റെ ഏറ്റവും പുതിയ ചിത്രം.