കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍, ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്, കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
Comments
Post a Comment