6862 പേർക്കുകൂടി കോവിഡ്, 8802 പേർ നെഗറ്റീവ്; ചികിത്സയിലുള്ളത് 84,713 രോഗികൾ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം 20 വീതം, കണ്ണൂര്‍ 11, തൃശൂര്‍, കോഴിക്കോട് 5 വീതം, കാസര്‍കോട് 4, പത്തനംതിട്ട 3, പാലക്കാട്, വയനാട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തൃശൂര്‍ 856
എറണാകുളം 850
കോഴിക്കോട് 842
ആലപ്പുഴ 760
തിരുവനന്തപുരം 654
കൊല്ലം 583
കോട്ടയം 507
മലപ്പുറം 467
പാലക്കാട് 431
കണ്ണൂര്‍ 335
പത്തനംതിട്ട 245
കാസര്‍കോട് 147
വയനാട് 118
ഇടുക്കി 67
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 563
കൊല്ലം 721
പത്തനംതിട്ട 279
ആലപ്പുഴ 656
കോട്ടയം 641
ഇടുക്കി 76
എറണാകുളം 865
തൃശൂര്‍ 921
പാലക്കാട് 1375
മലപ്പുറം 945...
കോഴിക്കോട് 922
വയനാട് 83
കണ്ണൂര്‍ 477
കാസര്‍കോട് 278
തൃശൂര്‍ 832, എറണാകുളം 575, കോഴിക്കോട് 814, ആലപ്പുഴ 754, തിരുവനന്തപുരം 467, കൊല്ലം 574, കോട്ടയം 507, മലപ്പുറം 440, പാലക്കാട് 221, കണ്ണൂര്‍ 225, പത്തനംതിട്ട 168, കാസര്‍കോട് 141, വയനാട് 109, ഇടുക്കി 42 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Comments
Post a Comment